ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു. ലിറ്ററിന് സബ്സിഡി നിരക്കിൽ 339 രൂപയായും സബ്സിഡി ഇതര നിരക്കിൽ 389 രൂപയായും ഇന്നുമുതൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.
സബ്‌സിഡി ഇതര നിരക്കിൽ ഉള്ള വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യം പോലെ വാങ്ങാം.


നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്‌സിഡി നിരക്കിൽ 349 രൂപയും സബ്‌സിഡി ഇതര നിരക്കിൽ 429 രൂപയും ആയിരുന്നു.
ഓണക്കാലത്ത് വിപണിയിടപെടലിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയെന്നായിരുന്നു ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ.
Sabari brand coconut oil price reduced